ഇന്ത്യന്‍ താരം സോംദേവ് ദേവ് വര്മന് ചെന്നൈ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു. അഞ്ചാം സീഡ് ജര്‍മ്മനിയുടെ റെയ്നര്‍ ഷൂട്ലറാണ് സെമിയില്‍ സോംദേവിന്റെ എതിരാളി.
വെള്ളിയാഴ്ച നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നാലാം സീഡും ക്രൊയേഷ്യന്‍ താരവുമായ ഇവോ കാര്ലോവിച്ചിനെയാണ് നേരിട്ടുള്ള സെറ്റുകളില്‍ സോംദേവ് പരാജയപ്പെടുത്തിയത് (7-6, 6-4).
അമേരിക്കക്കാരന് കെവിന് കിമ്മിനെ ആദ്യറൌണ്ടില്‍ പരാജയപ്പെടുത്തിയ സോംദേവ്, മുന്‍ ചാമ്പ്യനും സ്പെയിന് താരവുമായ കാര്‍ലോസ് മോയയെ തോല്പിച്ചാണ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഒന്നര മണിക്കൂര്‍ നീണ്ട പോരാട്ടത്തിലായിരുന്നു കാര്‍ലോവിച്ചിനെ പരാജയപ്പെടുത്തിയത്. ടൈബ്രേക്കറില്‍ കലാശിച്ച ആദ്യ സെറ്റ് 7-4നാണ് സോംദേവ് നേടിയത്.
രണ്ടാം സെമിയില്‍ മൂന്നാം സീഡ് സിലിച്ചും എട്ടാം സീഡ് മാര്‍സല്‍ ഗ്രാനോളേഴ്സും ഏറ്റുമുട്ടും.