മംഗലാപുരത്ത് നടക്കുന്ന ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക്സ് മീറ്റില്‍ കേരളത്തിന് ആദ്യമെഡല്‍. കേരളത്തിന്റെ പി യു ചിത്രയാണ് ആദ്യമെഡല്‍ നേടിയത്. 5000 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിയാണ് ചിത്ര സ്വന്തമാക്കിയത്.
16.56 സെക്കന്‍ഡിലാണ് ചിത്ര 5000 മീറ്റര്‍ ഫിനിഷ് ചെയ്തത്. ഈ ഇനത്തില്‍ മത്സരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു 19കാരിയായ ചിത്ര. തമിഴ്നാടിന്റെ എല്‍ സൂര്യയാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്.
അതേസമയം, കേരളത്തിന്റെ താരങ്ങളായ എം എ പ്രജുഷ, സുജിത് കുട്ടന്, കെ ടി ഇര്ഫാന്, ജിതിന് തോമസ് എന്നിവര്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്നില്ല. 800 മീറ്ററില്‍ മെഡല്‍ പ്രതീക്ഷയായ കേരളത്തിന്റെ താരം ടിന്റു ലൂക്ക നാളെ ട്രാക്കിലിറങ്ങും.