ഫെഡറര്‍ക്ക് മാസ്റ്റേഴ്‌സ് കപ്പ്

Webdunia
WDFILE
ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം റോജര്‍ ഫെഡറര്‍ മാസ്റ്റേഴ്‌സ് കപ്പില്‍ വീണ്ടും ചാമ്പ്യനായി. ഞായറാഴ്ച നടന്ന ഫൈനലില്‍ സ്പാനിഷ് താരം ഡേവിഡ് ഫെററെ മറികടന്നാണ് സ്വിസ് താരം ഷങ്ഹായി മാസ്റ്റേഴ്‌സ്കപ്പ് ടെന്നീസില്‍ ജേതാവായത്. ഞായറാഴ്ച നടന്ന മൂന്നു സെറ്റ് ഫൈനലില്‍ 6-2, 6-3, 6-2 എന്ന സ്‌കോറിനായിരുന്നു ജയം.

അഞ്ചു വര്‍ഷത്തിനിടയില്‍ നാലാം തവണയാണ് ഫെഡറര്‍ ഇവിടെ കിരീടം ചൂടിയത്. പരുക്കുമായി മത്സരത്തിനെത്തിയ 2005 ല്‍ മാത്രമാണ് ഫെഡറര്‍ക്ക് കിരീടം ചൂടാനാകാതെ പോയത്. 2003, 2004, 2006 എന്നീ വര്‍ഷങ്ങളിലും ഫെഡറര്‍ക്കായിരുന്നു വിജയം. ബെന്‍സ് കാറും 12 ലക്‍ഷം ഡോളറും ഫെഡററിനു സമ്മാനമായി ലഭിച്ചു.

സെമിയും ഫൈനലും ഒഴികെയുള്ള മത്സരം റൌണ്ട് റോബിന്‍ അടിസ്ഥാനത്തില്‍ നടന്ന ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ ഫെര്‍ണാണ്ടോ ഗോണ്‍സാലസിനോട് പരാജയപ്പെട്ട ശേഷമായിരുന്നു ഫെഡറര്‍ മിന്നുന്ന ഫോമിലേക്ക് തിരിച്ചു വന്നത്.