ഫെഡറര്‍ക്കെതിരെ നദാലിന് ജയം

Webdunia
തിങ്കള്‍, 3 ജനുവരി 2011 (13:42 IST)
അബുദാബി ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ അന്തിമപ്പോരാട്ടത്തില്‍ റോജര്‍ ഫെഡററെ റാഫേല്‍ നദാല്‍ പരാജയപ്പെടുത്തി. 7-6 (7/4), 7-6 (7/3) എന്നീ സെറ്റുകള്‍ക്കാണ് നദാല്‍ ഫെഡര്‍ക്കെതിരെ വിജയം കണ്ടത്.

ടെന്നീസിലെ ലോക ഒന്നാംനമ്പര്‍ പദവിക്ക് താന്‍ തന്നെയാണ് അര്‍ഹനെന്ന് തെളിയിക്കുന്നതായി നദാലിന്റെ വിജയം. ലോക രണ്ടാം നമ്പര്‍ താരമാണ് ഫെഡറര്‍. അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന ഖത്തര്‍ ഓപ്പണിലാകും ഇവര്‍ ഇനി നേര്‍ക്കുനേര്‍ പോരാടാനിറങ്ങുക.

ബെര്‍ഡികിനെ 6-4, 7-6 (7/3) എന്നീ സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി റോബിന്‍ സോഡെര്‍ലിംഗ് അബുദാബി ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാമതെത്തി.