ഫുട്ബോള്‍ ലോകകപ്പ്: 500 ദിവസം മാത്രം, മെല്ലപ്പോക്ക് പോരെന്ന് ഫിഫ
ബുധന്‍, 30 ജനുവരി 2013 (12:31 IST)
PRO
2014 ലോകകപ്പിലേക്ക് വെറും 500ല്‍ താഴെ ദിവസങ്ങളേയുള്ളു ഒരുക്കങ്ങള്‍ വേഗത്തിലാക്കണമെന്ന് ബ്രസീലിനോട് ഫിഫ. ഇപ്പോഴത്തെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതിയില്‍ ഫിഫ അതൃപ്തി പ്രകടിപ്പിച്ചു. സ്റ്റേഡിയങ്ങളുടെ പണി പൂര്‍ത്തിയാക്കുന്നതില്‍ ഇനി കാലതാമസം വരുത്തരുതെന്നും ഫിഫ മുന്നറിയിപ്പു നല്‍കി.
ലോകകപ്പിന്റെ ഡ്രസ് റിഹേഴ്സലായാണ് കോണ്‍ഫെഡറേഷന്‍ കപ്പിനെ കാണുന്നത്. 12ല്‍ ആറു സ്റ്റേഡിയങ്ങള്‍ ഈ ടൂര്‍ണമെന്റിനായി ഉപയോഗിക്കുന്നുണ്ട്. ലോകകപ്പിനുശേഷം ഒളിമ്പിക്സിനും ബ്രസീല്‍ വേദിയാകുന്നുണ്ട്.
ഏപ്രില്‍ 15നു മുമ്പായി സ്റ്റേഡിയങ്ങളുടെ പണി പൂര്‍ത്തീകരിച്ച് തങ്ങള്‍ക്ക് കൈമാറണമെന്ന് ഫിഫ ജനറല്‍ സെക്രട്ടറി ജെറോം വാല്‍ക്ക് ആവശ്യപ്പെട്ടു. മുമ്പ് രണ്ടുതവണ ബ്രസീലിന് സമയം കൂട്ടിനല്‍കിയിരുന്നു. 87 ശതമാനം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇതിനകം പൂര്‍ത്തിയായത്.
ലോകകപ്പിന് ഉപയോഗിക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ സ്റ്റേഡിയമാണിത്. കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെയും ലോകകപ്പിന്റെയും ഫൈനല്‍ വേദിയാകേണ്ട മാരക്കാന സ്റ്റേഡിയത്തിന്റെ പണി മെയ് മാസത്തില്‍ മാത്രമേ പൂര്‍ത്തിയാകുകയുള്ളു.