ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ സ്വീഡന് വെങ്കലം

ശനി, 9 നവം‌ബര്‍ 2013 (10:11 IST)
PRO
കന്നിക്കാരായ സ്വീഡന്‍ ഫിഫ അണ്ടര്‍-17 ലോകകപ്പില്‍ മൂന്നാം സ്ഥാനം നേടി അരങ്ങേറ്റം അവിസ്മരണീയമാക്കി.

വെള്ളിയാഴ്ച നടന്ന ലൂസേഴ്‌സ് ഫൈനലില്‍ സ്വീഡന്‍ പരമ്പരാഗത ശക്തികളായ അര്‍ജന്റീനയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്തു. സ്വീഡിഷ് സ്‌ട്രൈക്കര്‍ വാല്‍മിര്‍ ബെരിഷയുടെ (7,24, 57) ഹാട്രിക്കായിരുന്നു മത്സരത്തിന്റെ സവിശേഷത.

സ്വീഡന്റെ നാലാം ഗോള്‍ കാര്‍ലോസ് സ്ടാന്‍ഡ്ബര്‍ഗിന്റെ വകയായിരുന്നു. ലുസിയോ കംപാഗ്‌നൂച്ചി അര്‍ജന്റീനയുടെ ആശ്വാസ ഗോളിന് അവകാശിയായി.

വെബ്ദുനിയ വായിക്കുക