ഫിഡെയുടെ റേറ്റിങ്‌ ലിസ്റ്റില്‍ വിശ്വനാഥന്‍ ആനന്ദ്‌ ഏഴാം സ്ഥാനത്ത്!

ബുധന്‍, 2 ഒക്‌ടോബര്‍ 2013 (18:00 IST)
PTI
PTI
ഇന്ത്യയുടെ ചെസ് ലോക ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദ്‌ ഫിഡെയുടെ റേറ്റിങ്‌ ലിസ്റ്റില്‍ ഏഴാം സ്ഥാനത്ത്. നോര്‍വെയുടെ മാഗ്നസ്‌ കാള്‍സണാണ് ഒന്നാം സ്ഥാനത്ത്. കാള്‍സണ് 2870 എലോ പോയിന്റും ആനന്ദിന് 2775 എലോ പോയിന്റുമാണുള്ളത്.

വനിതകളില്‍ 2689 എലോ പോയിന്റുമായി ഹംഗറിയുടെ ജൂഡിറ്റ്‌ പോള്‍ഗാറാണ് ഒന്നാമത്‌. ലോക വനിതാ ചാംപ്യനായ ചൈനയുടെ ഹൂയിഫാന്‍ രണ്ടാം സ്ഥാനത്തും (2621), ഇന്ത്യന്‍ ചെസ്‌ താരം കൊണേരു ഹംപി (2607) മൂന്നാം സ്ഥാനത്തുമാണ്‌.

ജൂനിയര്‍ താരങ്ങളില്‍ മലയാളി എസ്‌ എല്‍ നാരായണന്‌ 2413 എലോ പോയിന്റുണ്ട്‌. ലോക ചാംപ്യന്‍ പട്ടത്തിന് കാള്‍സണും ആനന്ദും തമ്മിലുള്ള മത്സരം നവംബറില്‍ ചെന്നൈയില്‍ നടക്കും.

വെബ്ദുനിയ വായിക്കുക