പേസ്- മഹേഷ് ഭൂപതി ക്വാര്‍ട്ടറില്‍

Webdunia
തിങ്കള്‍, 24 ജനുവരി 2011 (14:42 IST)
PRO
PRO
ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ്- മഹേഷ് ഭൂപതി സഖ്യം ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു. സ്പാനിഷ് ജോഡികളായ മാര്‍സല്‍ ഗ്രാനോല്‍സ്- ടോമി റോബ്രെഡോ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം തോല്‍പ്പിച്ചത്.

മാര്‍സല്‍ ഗ്രാനോല്‍സ്-ടോമി റോബ്രെഡോ സഖ്യത്തെ 6-4,4-6,6-4 എന്നീ സ്കോറുകള്‍ക്കാണ് പേസ്- മഹേഷ് ഭൂപതി സഖ്യം പരാജയപ്പെടുത്തിയത്. ഖുറേഷി-ബൊപ്പണ്ണ, ലോര്‍ഡ-സിമോനിക് മല്‍സരത്തിലെ വിജയികളെയാണ് ഇന്ത്യന്‍ സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിടുക.

പുരുഷ സിംഗിള്‍സില്‍ ടോമി റോബ്രെഡോയെ കീഴടക്കി റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ കടന്നു. 27 ഗ്രാന്‍സ്ലാം ക്വാര്‍ട്ടര്‍ഫൈനലുകള്‍ കളിക്കുക എന്ന ജിമ്മി കോര്‍ണേഴ്‌സിന്റെ റെക്കോഡിനൊപ്പം എത്തിയിരിക്കുകയാണ് ഫെഡറര്‍. നിക്കോളസ് അല്‍മാഗ്രോയെ തോല്‍പിച്ച് ക്വാര്‍ട്ടര്‍ഫൈനലില്‍ മൂന്നാം സീഡായ നൊവാക് ദ്യോകോവിച്ചും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.