പി യു ചിത്രയ്ക്ക് ട്രിപ്പിള്‍ സ്വര്‍ണം

വ്യാഴം, 31 ജനുവരി 2013 (11:10 IST)
PRO
PRO
ദേശീയ സ്‌കൂള്‍ മീറ്റില്‍ കേരളത്തിന്റെ പി യു ചിത്രയ്ക്ക് മൂന്നാം സ്വര്‍ണം. പെണ്‍കുട്ടികളുടെ 1500 മീറ്ററിലാണ് വീണ്ടും സ്വര്‍ണനേട്ടം. കഴിഞ്ഞ ദിവസങ്ങളില്‍ 3000 മീറ്ററിലും 5000 മീറ്ററിലും സ്വര്‍ണം നേടിയിരുന്നു. ക്രോസ് കണ്‍‌ട്രിയിലും ചിത്ര മത്സരിക്കുന്നുണ്ട്.

അതിനിടെ, മീറ്റില്‍ ഒന്നാംസ്ഥാനവുമായി കേരളം മെഡല്‍ വേട്ട തുടരുകയാണ്. ജൂനിയര്‍ പെണ്‍കുട്ടികളുടെ മൂന്നുകിലോമീറ്റര്‍ നടത്തത്തില്‍ കെ ടി നീന സ്വര്‍ണം നേടി. ഇതോടെ കേരളത്തിന്റെ സ്വര്‍ണനേട്ടം ആറായി.

മീറ്റിലെ വേഗമേറിയ താരത്തെ കണ്ടെത്തുന്ന 100 മീറ്ററില്‍ ഇന്ന് മത്സരം നടക്കും.

വെബ്ദുനിയ വായിക്കുക