പിരിയാന്‍ കാരണം സ്വരചേര്‍ച്ചയില്ലായ്മ

വെള്ളി, 29 ജനുവരി 2010 (12:28 IST)
PRO
ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ മൊഹമ്മദ് ഷൊറാബ് മിര്‍സയുമായുളള വിവാഹ നിശ്ചയത്തില്‍ നിന്ന് പിന്‍‌മാറാന്‍ കാരണം ഷൊറാബുമായുള്ള സ്വരചേര്‍ച്ചയില്ലായ്മയാണെന്ന് റിപ്പോര്‍ട്ട്. സാനിയയും ഷൊറാബുമായുള്ള വാക്കുതര്‍ക്കങ്ങളാണ് ഇരുവരും വഴിപിരിയാന്‍ കാരണമായതെന്ന് സാനിയയുടെ പിതാവ് ഇമ്രാന്‍ മിര്‍സ വ്യക്തമാക്കി.

ഇരുവരും പരസ്പര ധാരണയോടെ തന്നെയാണ് പിരിയാന്‍ തീരുമാനിച്ചതെന്നും ഇമ്രാന്‍ പറഞ്ഞു. തങ്ങള്‍ക്ക് യോജിച്ച് പോവാനില്ലെന്ന് ഇരുവരും കുടുംബത്തെ അറിയിക്കുകയായിരുന്നു. ദീര്‍ഘകാലമായി അടുപ്പമുള്ള ഇരു കുടുംബങ്ങളും ഒടുവില്‍ വിവാഹം വേണ്ടെന്ന് വക്കുകയായിരുന്നുവെന്നും ഇമ്രാന്‍ പറഞ്ഞു.

ഭാവി ജീവിതത്തില്‍ ഷൊറാബിന് സാനിയ എല്ലാവിധ ആശംസകളും നേര്‍ന്നുവെന്നും കുടുംബത്തോട് അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തി. മിതഭാഷിയായ ഷൊറാബ് പലകാര്യങ്ങളിലും സാനിയയുടെ നിലപാടിനെ എതിര്‍ത്ത് സംസാരിക്കാന്‍ തുടങ്ങിയതോടെയാണ് ഇരുവരും തമ്മില്‍ അകന്നത്.

വിവാഹത്തില്‍ നിന്ന് പിന്‍‌മാറാനുള്ള തീരുമാനം ഇരുവരും ചേര്‍ന്നാണ് എടുത്തതെന്നും അതിന്‍റെ യഥാര്‍ത്ഥ കാരണം തങ്ങള്‍ക്ക് ഇപ്പോഴും അറിയില്ലെന്നും ഇമ്രാന്‍ മിര്‍സ പറഞ്ഞു.

വെബ്ദുനിയ വായിക്കുക