പരിക്കിനെ തുടര്‍ന്ന് അമേരിക്കന്‍ താരം സെറീന വില്യംസ് മാഡ്രിഡ് ഓപ്പണ്‍ ടെന്നീസിസില് നിന്ന് പിന്മാറി. ആദ്യ റൌണ്ട് മത്സരത്തില്‍ ഫ്രാന്‍സിസ്ക് ഷിവോണിനെതിരെ ഒരു സെറ്റിനു(4-6) പിന്നിട്ട് നില്‍ക്കവെയാണ് ടൂര്‍ണമെന്റിലെ രണ്ടാം സീഡായ സെറീന പിന്മാറിയത്.
കളിമണ്‍ കോര്‍ട്ടിലെ സെറീനയുടെ തുടര്‍ച്ചയായ മൂന്നാം പരാജയമാണിത്. ഇതോടെ മെയ് 24ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണിലെ സെറീനയുടെ സാധ്യതകള്‍ക്ക് മങ്ങലേറ്റു. കൂടുതല്‍ റിസ്ക് എടുക്കാന്‍ ആഗ്രഹിക്കാത്തതിനാലാണ് ആദ്യ സെറ്റിനുശേഷം പിന്മാറാന് തീരുമാനിച്ചതെന്ന് സെറീന പറഞ്ഞു. ഫ്രഞ്ച് ഓപ്പണില്‍ തിരിച്ചുവരുമെന്നും അവര്‍ അറിയിച്ചു.
കഴിഞ്ഞ ആഴ്ച റോം മാസ്റ്റേഴ്സ് ടൂര്‍ണമെന്റിനിടെ കാല്‍മുട്ടിനും തുടയ്ക്കും പരുക്കേറ്റ സെറീന പിന്മാറിയിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ മിയാമി മാസ്റ്റേഴ്സ് സെമിയില്‍ സഹോദരി വീനസ് വില്യംസിനെ തോല്‍പ്പിച്ചശേഷം ഒരു മത്സരത്തിലും ജയിക്കാന്‍ വില്യംസിനായിട്ടില്ല.