നോര്‍വെ സൂപ്പര്‍ ചെസ് ടൂര്‍ണമെന്‍റില്‍ ആനന്ദിന് തോല്‍വി

ചൊവ്വ, 14 മെയ് 2013 (11:43 IST)
PRO
PRO
ലോക ചാംപ്യന്‍ വിശ്വനാഥന്‍ ആനന്ദിന് നോര്‍വെ സൂപ്പര്‍ ചെസ് ടൂര്‍ണമെന്‍റില്‍ തോല്‍വി. യുഎസിന്‍റെ ഹികാരു നകാമുറയാണ് ആനന്ദിനെ മറിച്ചത്. ഇതോടെ രണ്ടര പോയിന്‍റുമായി രണ്ടാമത്തെത്തിയിരിക്കുകയാണു നകാമുറ. റഷ്യയുടെ സെര്‍ജി കര്‍ജാക്കിന്‍ അര്‍മേനിയയുടെ ലെവണ്‍ ആരോണിയനെ കീഴടക്കി നാല് പോയിന്‍റ് നേടി. തുടരെ നാലാം ജയമാണ് കര്‍ജാക്കിന്റെ.

ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണ് സമനില. റഷ്യയുടെ പീറ്റര്‍ സിഡിലുമായുള്ള മത്സരത്തിലാണ് കാള്‍സന് സമനില. ചൈനയുടെ വാങ് ഹൊ - അസര്‍ബൈജാന്റെ തെയ്ര്‍ രദ്ജബൊവ്, ബള്‍ഗേറിയയുടെ വാസ്ലിന്‍ ടോപോലോവ്, നോര്‍വെയുടെ ജോണ്‍ ലുഡ്വിഗ് ഹാമര്‍ തുടങ്ങിയവരുടെ മത്സരങ്ങളും സമനിലയില്‍ കലാശിച്ചു.

രണ്ട് പോയിന്‍റ് വീതം നേടി മൂന്നാം സ്ഥാനത്ത് ആനന്ദ്, കാള്‍സണ്‍, സിഡില്‍, ആരോണിയന്‍ തുടങ്ങിയവരും വാങ്ഹൊ, വാസലിന്‍ ടോപോലോവ് എന്നിവര്‍ ഒന്നര പോയിന്റുമായും ഹാമര്‍ അര പോയിന്റുമായും കളത്തിലുണ്ട്.

വെബ്ദുനിയ വായിക്കുക