നാല്‍പതിലും തളരാത്ത പോരാട്ടവുമായി ലിയാന്‍ഡര്‍ പെയ്സ്

ചൊവ്വ, 18 ജൂണ്‍ 2013 (22:15 IST)
PRO
PRO
ഇന്നലെ നാല്‍പത്താം ജന്മദിനം ആഘോഷിച്ച ലിയാന്‍ഡര്‍ പെയ്സ് പോരാട്ടവുമായി മുന്നോട്ടു പോവുകയാണ്. ടെന്നീസില്‍ നിന്നു വിരമിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും തനിക്ക് എന്നുവരെ കളി ആസ്വദിക്കാന്‍ കഴിയുന്നുവോ അന്നുവരെ തുടരണമെന്നാണ് വിചാരിക്കുന്നതെന്നു ജന്മദിനം പ്രമാണിച്ച് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പ്രായത്തെക്കുറിച്ച് താന്‍ അധികം ചിന്തിക്കാറില്ലെന്നും അതു തന്നെ പഠിപ്പിച്ചത് അന്‍പത്താം വയസ്സില്‍ ഗ്രാന്‍ഡ്‌സ്ലാം കിരീടം നേടിയ മാര്‍ട്ടിന നവരത്തിലോവയാണ്. മാര്‍ട്ടിനയുടെ കളിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ കളിക്കാനുള്ള ഊര്‍ജ്ജം താനേ വരുമെന്നും ലിയാഡര്‍ പറഞ്ഞു.

മെഡല്‍ നേടാന്‍ അവസരം നോക്കി ഡബില്‍സിലേക്ക് തിരിഞ്ഞതുകൊണ്ട് സിംഗിള്‍സിന്റെ കൂടുതല്‍ കളിക്കാഞ്ഞതില്‍ നഷ്ടബോധമുണ്ട്. 40 വയസുവരെ കളിക്കാനാകുമെന്ന് തോന്നിയിരുന്നില്ല. അങ്ങനെ തോന്നിയിരുന്നുവെങ്കില്‍ നല്ല പ്രായത്തില്‍ സിംഗിള്‍സില്‍ കുറച്ചുകൂടി ശ്രദ്ധിക്കാമായിരുന്നുവെന്നും ലിയാഡര്‍ അഭിമുഖത്തില്‍ പറഞ്ഞു.

ഒളിമ്പിക് സിംഗിള്‍സില്‍ വെങ്കലമെഡല്‍, ഒരു ഡസന്‍ ഗ്രാന്‍ഡ്‌സ്ലാം ഡബിള്‍സ് മെഡലുകള്‍, 50 ലേറെ പുരുഷ ഡബിള്‍സ് എടിപി കിരീടങ്ങള്‍, ഡേവിഡ് കപ്പില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടിയ താരം തുടങ്ങി നിരവധി നേട്ടങ്ങളാണ് ലിയാന്‍ഡറിന്റെ പേരിലുള്ളത്.

വെബ്ദുനിയ വായിക്കുക