ലോക രണടാം നമ്പര്‍ താരം റഫേല്‍ നദാല്‍ ചെന്നൈ ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ കടന്നു.സെമിയില്‍ നാട്ടുകാരനായ കാര്‍ലോസ് മോയയെ കീഴടക്കിയാണ് നദാല്‍ ഫൈനലിലെത്തിയത്.
ഇഞ്ച്ചോടിഞ്ച് പോരാട്ടം നടന്ന മത്സരത്തില്‍ 6-7 7-6 7-6 എന്ന സ്കോറിനായിരുന്നു നദാലിന്റെ വിജയം.നാല് മാച്ച് പോയിന്റുകളെ അതിജീവിച്ചാണ് നദാല്‍ വിജയത്തില്ലെത്തിയത്.രണ്ടാം സെറ്റിലായിരുന്നു മുന്‍ ചാമ്പ്യനായ മോയ നാല് വട്ടം വിജയത്തിന് അരികിലെത്തിയത്.
നാല് മണിക്കൂര്‍ നീണ്ട മാരത്തോണ്‍ മത്സരത്തിനൊടുവില്‍ അവസാന സെറ്റിലെ ടൈ ബ്രേക്കര്‍ 7-1 എന്ന നിലയില്‍ നദാല്‍ നേടുകയായിരുന്നു.
ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ റഷ്യയുടെ മിഖായേല്‍ യുഴേനിയെയാണ് നദാല്‍ നേരിടുക.ആദ്യ സെമിയില്‍ ക്രൊയേഷ്യയുടെ മാരിന് സിലിക്കിനെ കീഴടക്കിയാണ് യുഴേനി ഫൈനലില്‍ എത്തിയത്.