നഗ്ന ഒളിമ്പിക് ഗ്രീക്ക് ശില്പം മറയ്ക്കാന്‍ സാംസ്കാരിക വകുപ്പ്
ശനി, 27 ഏപ്രില്‍ 2013 (16:55 IST)
PRO
ഒളിമ്പിക് ചരിത്ര പ്രദര്‍ശനത്തില്‍ വച്ചിരുന്ന നഗ്നഗ്രീക്ക് പ്രതിമയുടെ നഗ്നഭാഗങ്ങള്‍ കറുത്തതുണിയിട്ട് മൂടി ദോഹ അധികൃതര്‍. ദോഹയില്‍ നടന്ന് ഒളിമ്പിക് ചരിത്രകാല പ്രദര്‍ശനത്തില്‍ വച്ചിരുന്ന നഗ്നശില്‍പ്പമാണ് കറുത്തതുണികൊണ്ട് മൂടണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടത്.
സ്ത്രീസന്ദര്‍ശകരെ അലോസരപ്പെടുത്താതിരിക്കാനാണ് പ്രതിമ മറയ്ക്കാന്‍ ആവശ്യപ്പെട്ടെതെന്ന് ഖത്തര്‍ സാംസ്കാരിക വകുപ്പ് പറയുന്നു. എന്നാല്‍ തങ്ങളുടെ ചരിത്രവും പാരമ്പര്യവും സമന്വയിക്കുന്ന പ്രതിമകള്‍ അങ്ങനെ പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് ഗ്രീസ് അധികൃതരുടെ വാദം. പ്രതിമ തിരിച്ച് നാട്ടിലെത്തിക്കാനും അവര്‍ തീരുമാനിച്ചു.
ബിസി ആറാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിലും നിര്‍മ്മിച്ച ഗ്രീക്ക് ശില്പങ്ങളാണ് ഇവ. ഗ്രീസിന്റെ ചരിത്രകാല ഒളിമ്പിക് കാലഘട്ടത്തില്‍ അത്ലറ്റുകള്‍ നഗ്നരായാണ് മത്സരത്തില്‍ പങ്കെടുത്തിരുന്നത്.