ദേശീയ സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കം
ബുധന്‍, 20 നവംബര്‍ 2013 (17:40 IST)
PRO
അറുപത്തിയേഴാമത് ദേശീയ സീനിയര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പിന് ബുധനാഴ്ച തിരുവനന്തപുരത്ത് തുടക്കമാകും. 20 മുതല്‍ 24 വരെ പിരപ്പന്‍കോട്അന്താരാഷ്ട്ര നീന്തല്‍ സമുച്ചയത്തില്‍ ഫ്ളഡ്ലൈറ്റിലാണ് ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്.
നീന്തല്‍, ഡൈവിങ്, വാട്ടര്‍പോളോ എന്നീ ഇനങ്ങളില്‍ പുരുഷന്‍ന്മാര്‍ക്കും വനിതകള്‍ക്കുമായാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.
സ്വിമ്മിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കേരള അക്വാട്ടിക് അസോസിയേഷനാണ് മത്സരത്തിന് ആതിഥേയത്വം അരുളുന്നത്.
24 സംസ്ഥാനങ്ങളെയും റെയില്‍വേ, പൊലീസ്, സര്‍വീസസ് എന്നീ ഡിപ്പാര്‍ട്ട്മെന്‍റ് ടീമുകളെയും പ്രതിനിധീകരിച്ച് 700 ഓളം താരങ്ങള്‍ മീറ്റില്‍ പങ്കെടുക്കും.
20ന് രാവിലെ എട്ടിന് മത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മേള ഉദ്ഘാടനം ചെയ്യും.