ദേശീയ സര്‍ഫിംഗ് മത്സരം കോവളത്ത്

Webdunia
വെള്ളി, 3 മെയ് 2013 (14:48 IST)
PRO
ആദ്യ ദേശീയ സര്‍ഫിംഗ് കോമ്പറ്റീഷന് സാക്ഷ്യം വഹിച്ച് കോവളം കടലോരം. സ്പൈസ് കോസ്റ്റ് ഓപ്പണ്‍ എന്നാണ് ഈ മത്സരം അറിയപ്പെടുന്നത്.

മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടിറോഡ്സാണ് മത്സരത്തിന്റെ ഉദ്ഘാടനം. നൂറോളം പേരാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറ് വനിതകള്‍ ഉള്‍പ്പടെ 20 വിദേശതാരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്.

തായ്‌ലാന്‍ഡില്‍ നിന്നെത്തിയ ജഡ്ജസാണ് മത്സരത്തില്‍ വിധിനിര്‍ണയം. സര്‍ഫിംഗ് രംഗത്തെ പ്രമുഖ കേന്ദ്രമായി കേരളത്തെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കോവളത്ത് വച്ച് മത്സരം നടത്തുന്നതെന്ന് സര്‍ഫിംഗ് ഫെഡറേഷന്‍ പ്രതിനിധി കിഷോര്‍കുമാര്‍ പറഞ്ഞു.

കാഷ് പ്രൈസ് ഉള്‍പ്പടെയുള്ള സമ്മാനങ്ങള്‍ വിജയികള്‍ക്ക് ലഭിക്കും. സര്‍ഫിംഗിനെക്കുറിച്ച് വര്‍ക്ക്ഷോപ്പും ക്ളാസുകളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. സംസ്ഥാന ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി നടത്തുന്നത്.