ദേശീയ ഗെയിംസ് മത്സരങ്ങളുടെ തീയതി പ്രഖ്യാപിക്കണമെന്നു ആവശ്യപ്പെട്ട് കേരളം ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനെ സമീപിക്കും. ദേശീയ ഗെയിംസിനുള്ള സംസ്ഥാനത്തെ ഒരുക്കങ്ങള്‍ അവസാഘട്ടത്തിലെത്തിയതോടെയാണിത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം ഗെയിംസിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തി.
കഴക്കൂട്ടത്തെ ദേശീയ ഗെയിംസ് വില്ലേജ്, മറ്റു ജില്ലകളിലെ സ്റ്റേഡിയങ്ങള്‍, സ്വിമ്മിംഗ് പൂളുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണം അവസാന ഘട്ടത്തിലാണ്. 5,000 പേരെ ഒരേ സമയം പാര്‍പ്പിക്കാന്‍ കഴിയുന്നതാണ് കഴക്കൂട്ടത്തെ ഗെയിംസ് വില്ലേജ്. രണ്ടു മാസത്തിനുള്ളില്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകും.
മറ്റ് ജില്ലകളിലെ സ്റ്റേഡിയങ്ങളുടെയും സ്വിമ്മിംഗ് പൂളുകളുടെയും നിര്‍മ്മാണപ്രവര്‍ത്തനം ഒരു മാസത്തിനകം പൂര്‍ത്തിയാകും.