ദുബായ്: സാനിയ ഡബിള്‍സിലും പുറത്ത്

വ്യാഴം, 19 ഫെബ്രുവരി 2009 (11:08 IST)
PTI
ദുബായ് ഓപ്പണ്‍ ടെന്നീസ് ഡബിള്‍സ് വിഭാഗത്തിലും ഇന്ത്യയുടെ സാനിയ മിര്‍സയ്ക്ക് തോല്‍‌വി. ഇറ്റാലിയന്‍ താരമായ മര സാന്താഞ്ചലയോടൊപ്പം പ്രീ ക്വാര്‍ട്ടറിലാ‍ണ് സാനിയ തോല്‍‌വി ഏറ്റുവാങ്ങിയത്.

ടോപ് സീഡായ സിംബാബ്‌വെയുടെ കാരാ ബ്ലാക് യുഎസിന്‍റെ ലിസല്‍ ഹബര്‍ സഖ്യത്തോടാണ് ഇവര്‍ പരാ‍ജയപ്പെട്ടത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയ മര സഖ്യത്തിന്‍റെ കീഴടങ്ങല്‍. സ്കോര്‍ 3-6 3-6.

എതിരാളികളായിരുന്ന സ്വിസ്- പോളണ്ട് ജോഡി സ്റ്റെഫാനി വോയേജലെ- ഉര്‍സുല രാദ്വാന്‍സ്ക സഖ്യം പരിക്ക് മൂലം പിന്‍‌മാറിയതിനെ തുടര്‍ന്ന് വോക്ക് ഓവറിന്‍റെ ആനുകൂല്യത്തിലാണ് സാനിയ സഖ്യം പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. സിംഗിള്‍സില്‍ കഴിഞ്ഞ ദിവസം കയ്യ കനേപിയോടു തോറ്റു സാനിയ പുറത്തായിരുന്നു.

വെബ്ദുനിയ വായിക്കുക