തോറ്റിട്ടും തോല്‍ക്കാതെ റയല്‍; ബെറൂസിയയും സെമിയില്‍

ബുധന്‍, 10 ഏപ്രില്‍ 2013 (10:09 IST)
PRO
രണ്ടാം പാദ മത്സരത്തിലെ തോല്‍വിക്കു ശേഷവും റയല്‍ മാഡ്രിഡിനു യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗ് സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഗളത്സരയോട് 2- 3നു റയല്‍ പരാജയമേറ്റിരുന്നു.

ആദ്യ പാദ ക്വാര്‍ട്ടര്‍ മത്സരത്തില്‍ നേടിയ മൂന്നു ഗോളിന്‍റെ പിന്‍ബലത്തില്‍ റയല്‍ സെമിയില്‍ പ്രവേശിക്കുകയായിരുന്നു.
ക്വാര്‍ട്ടര്‍ ഫൈനലിലും ആദ്യ ഗോള്‍ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ വകയായിരുന്നു. ആദ്യപകുതിയില്‍ 1-0ന്‍റെ ലീഡ് നേടാനുമായി. ഇന്‍ജുറി ടൈമില്‍ റൊണാള്‍ഡോ വീണ്ടും ഗോളടിച്ചു. റയലിന്‍റെ 24മത്തെ സെമി പ്രവേശനമാണിത്.

ഇമാനുവല്‍ എബുവെ, വെസ് ലി സ്നീജ്ഡര്‍, ഡിഡിയര്‍ ഡ്രോഗ്ബ എന്നിവരാണു ഗളത്സരയ്ക്കു വേണ്ടി ഗോളടിച്ചത്. ജര്‍മന്‍ ക്ലബ് ബെറൂസിയ ഡോര്‍ട്ട്മുണ്ടും യൂറോപ്യന്‍ ചാംപ്യന്‍സ് ലീഗ് സെമിയില്‍ കടന്നു.

ക്വാര്‍ട്ടര്‍ മത്സരത്തില്‍ മലാഗയെ 3-2നു പരാജയപ്പെടുത്തിയാണു ബെറൂസിയയുടെ നേട്ടം. ഇന്‍ജുറി ടൈമില്‍ നേടിയ ഇരട്ടഗോളാണു ബെറൂസിയയെ വിജയത്തിലെത്തിച്ചത്.

മാര്‍കോ റിയസ്, ഫെലിപ്സി സാന്‍റന എന്നിവര്‍ നാലു മിനിറ്റിനുള്ളില്‍ ഗോളുകള്‍ നേടിയതോടെയാണു ഡോര്‍ട്ട്മുണ്ടിനു മുന്‍തൂക്കം ലഭിച്ചത്.

വെബ്ദുനിയ വായിക്കുക