താലിബാന്‍ സ്റ്റൈല്‍ ആരാധന വേണ്ടെന്ന് ബ്രസീല്‍ ഫുട്ബോള്‍ ക്ലബ്

തിങ്കള്‍, 6 മെയ് 2013 (13:40 IST)
PRO
ടീമിന് പിന്തുണയര്‍പ്പിച്ച് താലിബാന്‍ പോരാളികളുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടുള്ള ഇന്റര്‍നെറ്റ് പ്രചരണം ഉപേക്ഷിക്കണമെന്ന് ആരാധകരോട് ബ്രസീല്‍ ഫുട്‌ബോള്‍ ക്ലബ് ഫ്ളുമിനെന്‍സ് .

താലിബാന്‍ പോരാളികളുടെ വേഷം ധരിച്ച് ടീമംഗങ്ങള്‍ക്ക് പോരാട്ടത്തിന് ആരാധകര്‍ ആഹ്വാനം നല്‍കുന്നത് മാധ്യമങ്ങളിലുള്‍പ്പടെ വാര്‍ത്തയാവുകയും വിവാദമാകുകയും ചെയ്തു.

എന്നാല്‍ ഈ കാമ്പെയിനിംഗ് തീവ്രവാദത്തെ മഹത്വവല്‍ക്കരിക്കുകയാണെന്ന് ക്ലബ് അധികൃതര്‍ പറയുന്നത്. താലിബാന്‍ സ്റ്റൈലിലുള്ള പ്രചരണം അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് പോലെയാണെന്നുമാണ് ക്ലബ് അധികൃതര്‍ പറയുന്നത്.

ഇക്വഡോറില്‍ നടന്ന തെക്കന്‍ അമേരിക്കന്‍ കോപ്പ ലിബെര്‍ട്ടാഡോര്‍സ് കപ്പിനായുള്ള മത്സരത്തില്‍ എമലെക് ക്ലബിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് ടീമിനെ പ്രചോദിപ്പിക്കുക എന്ന ലക്ഷ്യമിട്ട് ട്വിറ്ററില്‍ താലിബാന്‍ സ്റ്റൈല്‍ കാംപെയ്ന്‍ ആരംഭിച്ചത്.

കാംപെയ്‌നെ പിന്തുണച്ച് ബ്രസീല്‍ രാജ്യാന്തര താരം ഫ്രെഡ് ഉള്‍പ്പെടെയുള്ള മുഖം മറച്ച് പോരാളികളായി പ്രത്യക്ഷപ്പെട്ടു കൊണ്ടുള്ള ഫോട്ടോകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

വെബ്ദുനിയ വായിക്കുക