തടവുകാലത്ത് ജയില്‍ ജീവനക്കാരിയെ ഗര്‍ഭിണിയാക്കി: മൈക്ക് ടൈസണ്‍

ശനി, 21 ഏപ്രില്‍ 2012 (16:10 IST)
PRO
PRO
ഹെവി വെയ്റ്റിലെ മുന്‍ ലോക ചാമ്പ്യന്‍ മൈക്ക് ടൈസണ്‍ തന്റെ ജീവിതത്തിലെ ചില ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തി. തടവറയിലായിരുന്ന കാലത്ത് ഒരു ജയില്‍ ജീവനക്കാരിനെ താന്‍ ഗര്‍ഭിണിയാക്കിയിട്ടുണ്ട് എന്നാണ് ടൈസണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇ എസ് പി എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

18-കാരിയായ മോഡലിനെ ബലാത്സംഗം ചെയ്ത കുറ്റത്തിന് തടവില്‍ കഴിയുമ്പോഴാണ് ഇത് സംഭവിച്ചത്. എന്നാല്‍ ജയില്‍ ജീവനക്കാരി ആ കുഞ്ഞിനെ പ്രസവിച്ചില്ല. അവര്‍ കുട്ടിയെ നശിപ്പിച്ചതാണോ അല്ലയോ എന്നൊന്നും ടൈസണ്‍ വ്യക്തമാക്കിയില്ല.

പതിമൂന്നാം വയസ്സു മുതല്‍ 38 തവണയാണ് വിവിധ കുറ്റങ്ങള്‍ക്ക് ടൈസണ്‍ അറസ്റ്റിലായിട്ടുള്ളത്.

മയക്കുമരുന്നുകളില്‍ മോര്‍ഫിന്‍ ആണ് തനിക്ക് ഏറെ ഇഷ്ടമെന്നും അതിന്റെ ലഹരി ഏറെ നേരം നീണ്ടുനില്‍ക്കുമെന്നും ടൈസണ്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക