ഇന്റര്‍നാഷനല്‍ ടെന്നീസ് ഫെഡറേഷന്റെ ഡേവിസ് കപ്പ് കമ്മിറ്റ്മെന്റ് അവാര്‍ഡ് ഇന്ത്യയുടെ നാല് ടെന്നീസ് താരങ്ങള്‍ക്ക്. രാമനാഥന് കൃഷ്ണന്, രമേശ്കൃഷ്ണന്‍, ആനന്ദ് അമൃത്രാജ്, മഹേഷ് ഭൂപതി എന്നിവര്‍ക്കാണ് അവാര്‍ഡ്.
ഏപ്രില്‍ 6ന് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ ടെന്നീസ് ഫെഡറേഷന് പ്രസിഡന്റും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ പുരസ്ക്കാരങ്ങള്‍ സമ്മാനിക്കും. 20 ഡേവിസ് കപ്പ് മത്സരങ്ങളിലെങ്കിലും മത്സരിച്ചിട്ടുള്ളവരെയാണ് അവാര്‍ഡിന് പരിഗണിച്ചത്.