ഡെം‌പോയ്ക്ക് സമനില; ഒന്നാമത് തുടരുന്നു

തിങ്കള്‍, 30 ജനുവരി 2012 (11:13 IST)
ദേശീയ ഐ ലീഗ്‌ ഫുട്‌ബോളില്‍ ഡെം‌പോ ഗോവയും സാല്‍ഗോക്കറും തമ്മിലുള്ള മത്സരം സമനിലയില്‍ പിരിഞ്ഞു. ഇരുടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.

പോയന്റ് പട്ടികയില്‍ ഡെം‌പോയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്ത്. 17 മത്സരങ്ങളില്‍ നിന്ന്‌ 37 പോയിന്റാണ് ഡെംപോയ്ക്കുള്ളത്.

സാല്‍ഗോക്കറിനും 17 മത്സരങ്ങളില്‍ നിന്ന് 29 പോയന്റാണ് ഉള്ളത്.

വെബ്ദുനിയ വായിക്കുക