ടോട്ടനം ടീമിന്റെ പരിശീലകനായി ടിം ഷേര്‍വുഡ്

ബുധന്‍, 25 ഡിസം‌ബര്‍ 2013 (17:57 IST)
PRO
ഇംഗ്ലണ്ട് ദേശീയ ടീമിന്റെ മുന്‍ മധ്യനിര താരം ടിം ഷേര്‍വുഡിനെ പ്രീമിയര്‍ ലീഗ് ക്ലബ്ബ് ടോട്ടനം ഹോട്‌സ്പര്‍ മുഖ്യ പരിശീലകനായി നിയമിച്ചു.

കഴിഞ്ഞയാഴ്ച പുറത്താക്കപ്പെട്ട ആന്ദ്രേ വിലാസ് ബോവാസിന്റെ പിന്‍ഗാമിയായാണ് 44-കാരനായ ഷേര്‍വുഡ് ചുമതല ഏല്ക്കുന്നത്. കരാര്‍ പ്രകാരം 2014-15 പ്രീമിയര്‍ ലീഗ് അവസാനം വരെ ഷേര്‍വുഡ് കോച്ചായി തുടരും.

വെബ്ദുനിയ വായിക്കുക