താന്‍ ഇപ്പോള്‍ മികച്ച ഫോമിലാണെന്ന് മുന്‍ ഒളിമ്പിക് നീന്തല്‍ ചാമ്പ്യന്‍ ഇയാന്‍ തോര്‍പ്പ്. ആറ് മാസത്തെ പരിശീലനത്തിന് ശേഷം ഇപ്പോള്‍ വേഗത്തില്‍ നീന്താനാകുന്നുണ്ടെന്ന് തോര്‍പ്പ് പറഞ്ഞു.
നീന്തല്‍മത്സര രംഗത്തേക്ക് തിരിച്ചുവന്നെങ്കിലും ആദ്യം കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. എന്നാല്‍ കുറച്ചുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എനിക്ക് ആത്മവിശ്വാസം കൈവന്നു. ഇപ്പോള്‍ മുമ്പത്തേക്കാളും വേഗത്തില്‍ നീന്താനാകുന്നുണ്ട്- തോര്‍പ്പ് പറഞ്ഞു.
അഞ്ച് തവണ ഒളിമ്പിക് സ്വര്‍ണ മെഡല്‍ നേടിയ താരമാണ് ഇയാന്‍ തോര്‍പ്പ്. പരുക്കിനെ തുടര്‍ന്ന് 2006ല്‍ നീന്തല്‍ രംഗത്ത് നിന്ന് വിരമിച്ചെങ്കിലും ലണ്ടന്‍ ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടണമെന്ന ലക്‍ഷ്യവുമായി തോര്‍പ്പ് തിരിച്ചെത്തുകയായിരുന്നു.