ലോക മൂന്നാം നമ്പര്‍ താരം സെര്‍ബിയയുടെ നോവാക്ക് ജോക്കോവിക്ക്, ബ്രിട്ടീഷ് താരം ആന്‍ഡ്രൂ മുറെ, പോള്‍ ഹെന്രി മാത്യൂ എന്നിവര്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്‍റെ മൂന്നാം റൌണ്ടില്‍ കടന്നു. മഴ മൂലം അലസിപ്പോയ ആദ്യ റൌണ്ട് പോരാട്ടങ്ങളില്‍ ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാല്‍ രണ്ടാം റൌണ്ടില്‍ എത്തി.
സെര്‍ബിയന്‍ താരം ജോക്കോവിക്കിന്‍റെ ജയം സ്പാനിഷ് താരം മിഗ്വേല്‍ ഏഞ്ചല്‍ ലോപസിന് എതിരെ ആയിരുന്നു. 6-1,6-1, 6-3 നായിരുന്നു ജോക്കോവിക്ക് എതിരാളിയെ കീഴടക്കിയത്. അമേരിക്കന്‍ താരം വെയ്‌ന്‍ ഓഡെസ്നിക്കിനെ 2-6, 6-4, 3-6, 2-6 എന്ന സ്കോറിനു പരാജയപ്പെടുത്തിയ ഹ്യുംഗ് തായ്ക്ക് ലീയെ ജോക്കോവിക്ക് നേരിടും.
ബ്രിട്ടീഷ് താരം ആന്‍ഡ്രൂ മുറേയുടെ ജയം അര്‍ജന്‍റീനയുടെ അക്കാസുസോയ്‌ക്ക് എതിരെ ആയിരുന്നു. 6-4 6-0 6-4 എന്ന സ്കോറിന് ബ്രിട്ടീഷ് താരം അക്കാസൂസോയെ വീഴ്ത്തി. അടുത്ത റൌണ്ടില്‍ നിക്കോളാസ് അല്‍മേഗ്രോയെ ആണ് മുറേ നേരിടുക. സെബാസ്റ്റ്യന്‍ ഡീക്കോഡിനെ 7-6, 6-2,6-1 നായിരുന്നു പരാജയപ്പെടുത്തിയത്.
മഴമൂലം പലതവണ മാറ്റി വച്ച മത്സരത്തില്‍ സ്‌പെയിനിന്റെ റാഫേല്‍ നഡാല്‍ രണ്ടാം റൗണ്ടിലെത്തി. ബ്രസീലിന്‍റേ തോമസ് ബെല്ലൂസിയെയാണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ നഡാല്‍ തറപറ്റിച്ചത്. സ്‌കോര്‍ 7-5, 6-3, 6-1.
നദാലിനു പുറമേ ലെയ്ട്ടന്‍ ഹ്യുയിറ്റ് ഫ്രാന്‍സിന്റെ നിക്കോളാസ് മാഹുട്ടിനെ6-4, 6-2, 6-4 എന്ന സ്കോറിനും ഫെറര്‍ ബെല്‍ജിയത്തിന്റെ സ്റ്റീവ് ഡാര്‍സിസിനെ 6-3, 6-4, 6-3 എന്ന സ്കോറിനും സ്റ്റെപ്പനാക് ഫ്രാന്‍സിന്‍റെ ജൈല്‍സ് സിമണിനെയും 6-2, 6-4, 6-1 എന്ന സ്കോറിനു തോല്‍പിച്ചു.
മുന്‍ ലോക ഒന്നാം നമ്പര്‍ ഓസ്‌ട്രേലിയയുടെ ലെയ്ട്ടണ്‍ ഹ്യുയിറ്റും ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക്ക് സ്റ്റെപ്പനാക്കും സ്‌പെയിനിന്‍റെ ഡേവിഡ് ഫെററും രണ്ടാം റൗണ്ടില്‍ കടന്നു. എന്നാല്‍ ആദ്യ റൌണ്ടില്‍ പുറത്തായവരുടെ പട്ടികയിലാണ് സ്‌പെയിനിന്‍റെ യുവാന്‍ കാര്‍ലോസ് ഫെരേരോ. രണ്ടാം റൌണ്ടില്‍ തോമസ് ബെര്‍ഡെക്കിനും തോല്‍വി അഭിമുഖീകരിക്കേണ്ടി വന്നു. മൈക്കല്‍ ലോര്‍ദയാണ് ബെര്‍ഡിക്കിന്‍റെ വിധി തീരുമാനിച്ചത്.