ജോക്കോവിക്ക്, നദാല്‍ മുന്നോട്ട്

Webdunia
ചൊവ്വ, 15 ജനുവരി 2008 (11:30 IST)
PTIPTI
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്‍റെ ഒന്നാം റൌണ്ടില്‍ ലോക രണ്ടാം നമ്പര്‍ റാഫേല്‍ നദാലിനും മൂന്നാം സീഡ് സെര്‍ബിയയുടെ നോവാക്ക് ജോക്കോവിക്കും രണ്ടാം റൌണ്ടിലേക്ക് കടന്നു. നദാല്‍ താരതമ്യേനെ ദുര്‍ബ്ബല എതിരാളിയായ വിക്ടര്‍ ട്രോക്കിയെ 7-6, 7-5, 6-1 എന്ന സ്കോറിനു മറികടന്നാണ് രണ്ടാംറൌണ്ട് പ്രവേശം സാധ്യമാക്കിയത്.

ജോക്കോവിക്ക് ബെഞ്ചമിന്‍ ബെക്കറിനെതിരെ അനായാസ വിജയം നേടി. 6-0, 6-2, 7-6 നായിരുന്നു ജോക്കോവിക്കിന്‍റെ ജയം. അഞ്ചാം സീഡ് ഡേവിഡ് ഫെറര്‍ എഡ്വാര്‍ഡ് റോജര്‍ വാസെലിനെതിരെ 6-2, 6-2, 6-1 നു പരാജയപ്പെടുത്തി. അതേ സമയം ഒമ്പതാം സീഡ് ബ്രിട്ടന്‍റെ ആന്‍ഡി മുറെ അട്ടിമറിക്കപ്പെട്ടു.

മുറേയെ പരാജയപ്പെടുത്തിയത് ഫ്രാന്‍സിന്‍റെ വില്‍ഫ്രഡ് സോംഗയായിരുന്നു. 7-5, 6-4, 0-6, 7-6 എന്ന സ്കോറിനായിരുന്നു മുറെ വീണത്. പത്താം സീഡ് ഡെവിഡ് നല്‍‌ബന്ധിയാന്‍റെ വിജയം 6-1, 6-1, 7-6 നു റോബര്‍ട്ട് സ്മീറ്റ്സിനെതിരെ ആയിരുന്നു. ഒന്നാം നമ്പര്‍ റൊജര്‍ഫെഡറര്‍ സെര്‍ബിയന്‍ താരം വിക്ടര്‍ ട്രോക്കിയെ 7-6, 7-5, 6-1 നു പരാജയപ്പെടുത്തി.

പതിനാറാം സീഡ് സ്പെയിന്‍റെ കാര്‍ലോസ് മോയ ഓസ്ട്രിയയുടെ സ്റ്റെഫാന്‍ കൌബക്കിനു മേല്‍ 7-6, 6-7, 7-5, 6-4 എന്ന സ്കോറിനു വിജയം കൊയ്തു. ലയ്ട്ടന്‍ ഹ്യുവിറ്റ് 6-0, 6-3, 6-0 ന്സ്റ്റീവ് ഡാഴ്‌സിസിനെ പരാജയപ്പെടുത്തി രണ്ടാം റൌണ്ട് കണ്ടു. നാലാം സീഡ് നിക്കോളെ ഡാവിഡെങ്കോ മൈക്കല്‍ ലോര്‍ദയെ 7-5, 7-5, 6-3 നു പരാജയപ്പെടുത്തി.