വാതുവെപ്പും സംഘര്‍ഷങ്ങളും നിറഞ്ഞതാണ് പൂവന് കോഴികളെ കൊത്തിക്കൊല്ലിച്ച് കണ്ട് രസിക്കുന്ന ഈ ക്രൂരവിനോദം. കേരള-തമിഴ്നാട് അതിര്‍ത്തികളില്‍ രഹസ്യമായി കോഴിപ്പോര് ഇപ്പോളും നടക്കാറുണ്ട്. നിരോധിച്ച ഈ മത്സരം രഹസ്യമായിട്ടാണ് നടക്കുന്നത്.
പോരിനായുള്ള കോഴികളെ ചെറുപ്രായത്തില്‍ത്തന്നെ കൊത്തിപ്പിച്ച് പരിശീലിപ്പിക്കുന്നു. പ്രത്യേക പരിശീലനം ലഭിച്ച പൂവന്‍കോഴികളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. നല്ല രീതിയില്‍ ആഹാരം കൊടുത്ത് വളര്‍ത്തുന്ന ഇവയ്ക്ക് കോഴിമുട്ടയും നല്‍കാറുണ്ട്.
നല്ല പരിശീലനം ലഭിച്ച കോഴിക്ക് 10,000 രൂപ വരെയാണ് വില. വാത് വെച്ചുള്ള മത്സരത്തില്‍ ചിലപ്പോള്‍ തര്‍ക്കങ്ങളും വഴക്കും ഉണ്ടാകാറുണ്ട്. മത്സരസമയത്ത് കോഴിയുടെ കാലില്‍ മൂര്‍ച്ചയുള്ള ചെറിയ കത്തി കെട്ടിവയ്ക്കും. കോഴിയുടെ വാലില്‍ പ്പിടിച്ച് പിറകോട്ട് വലിച്ച് കരുത്തു നല്കി കഴുത്തില്‍ തടവി വിടും. കാലിലെ കത്തി വിജയത്തിലേക്ക് നയിക്കും. എതിരാളി മരിക്കുന്നതുവരെ പോര് തുടരും. സര്‍വ്വസാധാരണമായിരുന്ന കോഴിയങ്കം മൃഗസ്നേഹികളും പക്ഷിസ്നേഹികളും ഇടപെട്ടതിനെത്തുടര്‍ന്നാണ് നിരോധിച്ചത്.
ഇറാഖിലും മറ്റും കോഴിപ്പോര് നിയമവിരുദ്ധമെങ്കിലും വ്യാപകമാണ്. ഗോളാകൃതിയിലുള്ള അരീനയിലാണു പോര്. ഇതിനു ചുറ്റും കാണികള്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടവും ഉണ്ടാകും. വെറുതെ പോരിന് ഇറക്കിവിടുകയല്ല. കൃത്യമായ നിയമങ്ങളും റൗണ്ടുകളുമുണ്ട്. ഓരോ പോരും പതിമൂന്നു മിനിറ്റ് നീണ്ടു നില്ക്കുന്ന എട്ടു റൗണ്ടുകളാണ്. ഓരോ റൗണ്ടിനിടയിലും രണ്ടു മിനിറ്റ് ഇടവേള.
ഒരു കോഴിപ്പോര് ഏകദേശം രണ്ടു മണിക്കൂറോളം നീണ്ടു നില്ക്കും. തുടര്‍ച്ചയായി മൂന്നു റൗണ്ടുകള്‍ ഏതെങ്കിലുമൊരു കോഴി പരാജയപ്പെടുകയാണെങ്കില്‍ ആ പോരില്‍ തോറ്റതായി പ്രഖ്യാപിക്കും. മാത്രവുമല്ല ഒരു മിനിറ്റിലധികം ഒരു കോഴിയെ മറ്റൊരു കോഴി കഴുത്തു തറയില്‍ ചേര്‍ത്തു പിടിക്കുകയാണെങ്കിലും പരാജയപ്പെടും. പോരിനിറക്കുന്ന കോഴികളെ വന്‍വില കൊടുത്താണു മേടിക്കുന്നത്. ഏറ്റവും വില കൂടിയ കോഴിയെ വിളിക്കുന്നതു ഹരാത്തി എന്നാണ്.
അടുത്ത പേജ്- ഉയരത്തില്‍ നിന്നും കണ്ണുമടച്ച് ചാടുന്ന ബേസ് ജമ്പിംഗ്
PRO
ഉയരത്തില്‍ നിന്നും കണ്ണുമടച്ച് ചാടുന്ന ബേസ് ജമ്പിംഗ്
അത്യന്തം അപകടം പിടിച്ച ഈ കളി പല രാജ്യങ്ങളിലും നിരോധിച്ചിട്ടുണ്ട് എന്നാല്‍ മറ്റ് ചില രാജ്യങ്ങളില്‍ ഈ ഉയരച്ചാട്ടത്തിന് ആരാധകര്‍ ഏറെയാണ്. ഉയര്‍ന്ന പാലങ്ങള്‍, കെട്ടിടം,കൊടുമുടികള്‍ എന്നിവയില്‍ നിന്നും താഴേക്ക് ചാടുകയും ഭൂമിയില്‍ പതിക്കുന്നതിനു മുന്‍പ് പാരച്യൂട്ടിന്റെ സഹായത്തോടെ വീഴ്ച തടയുകയുമാണ് പതിവ്.
സ്കൈ ഡൈവിംഗ് എന്ന കായിക വിനോദത്തേക്കാള്‍ അപകടകരമായ സാഹസിക വിനോദമാണ് പക്ഷേ ബേസ് ജമ്പിംഗ്. കാരണം സ്കൈ ഡൈവിംഗ് വളരെ ഉയരത്തില്‍ നിന്നായതിനാല്‍ താഴേക്കുള്ള വരവിന്റെ ഗതി ഏകദേശം നിയന്ത്രിക്കാന്‍ കഴിയും എന്നാല്‍ ബേസ് ജമ്പിംഗ് അധികം ഉയരമില്ലാത്ത സ്ഥലങ്ങളില്‍ നിന്നായതിനാല്‍ ചിലപ്പോള്‍ പാര്ച്യൂട്ട് തുറക്കുന്നതിനു മുന്‍പ് താഴെയെത്താന്‍ സാധ്യതയുണ്ട്. 160 ഓളം പേരാണ് അടുത്തെയിടെ മത്സരത്തിനിടെ ഇങ്ങനെ മരണപ്പെട്ടത്.
കാളപ്പോര്
സ്പെയിനിന്റെ ദേശീയ വിനോദമാണ് കാളപ്പോര് അഥവാ ക്വോറിദ. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയാണ് ക്വോറിദയുടെ സീസണ്. അല്‍ഫോന്‍സ് രാജാവിന്റെ കിരീടധാരണം ആഘോഷിക്കാനാണ് ആദ്യമായി ഒരു കാളപ്പോര് നടന്നതെന്ന് വിശ്വസിക്കപ്പെടുന്നു.
മത്സരത്തില്‍ ആദ്യം രണ്ട് പോരാളികള്‍ (പിക്ദോര്)കാളയെ മുറിവേല്‍പ്പിച്ച് ശൗര്യം കൂട്ടും. പിന്നീട് അംഗവസ്ത്രങ്ങളും ആയുധങ്ങളുമായി കാളപ്പോരുകാരന്‍ (മറ്റദോര്) എത്തും. അവസാനം കുത്തുകൊണ്ട് കാള ചത്തുവീഴും
പോരാളിക്ക് പരമ്പരാഗത സമ്മാനമായി കാളയുടെ കാതും വാലും സംഘാടകര്‍ അറുത്ത് നല്‍കും. സ്പെയിനിലെ കാനറി ദ്വീപാണ് കാളപ്പോര് നിയമപരമായി നിരോധിച്ച മറ്റൊരു സ്ഥലം. ബാഴ്സലോണയിലെ ലാസ് അരീനാസ് റിങ് 1970ല്‍ത്തന്നെ പൂട്ടിയിട്ടുണ്ട്. 2007-2010 കാലയളവില്‍ ഇവിടെ കാളപ്പോരുകളുടെ എണ്ണത്തില്‍ 34ശതമാനം കുറവാണുണ്ടായത്. ഈ കായിക വിനോദത്തിനെതിരെ മൃഗസ്നേഹികള്‍ രംഗത്തെത്തിയിരുന്നു.
അടുത്ത പേജ്- ജെല്ലിക്കെട്ട് എന്ന ക്രൂരവിനോദം
PRO
ജെല്ലിക്കെട്ട് എന്ന ക്രൂരവിനോദം
പാരമ്പര്യ ആചാരത്തിന്റെ ഭാഗമായും ദേവ പ്രീതിക്കുമായി തമിഴ്നാട്ടില്‍ നടത്തുന്ന ജെല്ലിക്കെട്ട് കരുത്തിന്റെയും ഒപ്പം ക്രൂരതയുടേയും ഒരു അപകടക്കളിയാണ്. മനുഷ്യരുടെ പതിന്മടങ്ങ് ശക്തിയുള്ള കാളകളെയാണ് മനുഷ്യര്‍ക്ക് കീഴടക്കേണ്ടി വരുന്നത്. ജീവന്‍പണയം വച്ചുള്ള ഈ വിനോദത്തെ തമിഴ്നാട്ടുകാര്‍ ജീവിതത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാക്കി മാറ്റിയിരിക്കുകയാണ്.
ജെല്ലിക്കെട്ടിനെത്തുന്ന കാളകള്‍ക്ക് വര്‍ഷങ്ങള്‍ നീണ്ടു നില്ക്കുന്ന പരിശീലനമാണ് നല്‍കുന്നത്. കൂര്‍പ്പിച്ച കൊമ്പുകളുള്ള ഈ കാളകളെയാണ് മനുഷ്യര്‍ ധൈര്യസമേതം കീഴടക്കുന്നത്. കഴിഞ്ഞ 400 വര്‍ഷക്കാലമായി ജെല്ലിക്കെട്ട് ഇപ്പോഴത്തെ രീതിയില്‍ തന്നെയാണ് നടത്തിവന്നിരുന്നത് എങ്കിലും ഇത്തവണ കാളകളുടെ കൊമ്പ് കോടതിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കൂര്‍പ്പിച്ചിരുന്നില്ല. പങ്കെടുക്കുന്ന ആളുകളുടെ സുരക്ഷിതത്വം മാനിച്ചായിരുന്നു ഈ നിര്‍ദ്ദേശം.
മനുഷ്യരെക്കാളും പത്തിരട്ടി ശക്തിയുള്ള ജെല്ലിക്കെട്ട് കാളകളെ കീഴടക്കുന്ന മനുഷ്യരെ നെഞ്ചുറപ്പുള്ളവരെന്നും ധെര്യവാന്മാരെന്നും തമിഴ് സമൂഹം കരുതുന്നു. എന്നാല്‍ ഈ കാടന്‍ വിനോദത്തിന് പരിഷ്കൃത സമൂഹത്തില്‍ സ്ഥാനമില്ലെന്നുമാണ് മൃഗസംരക്ഷണ ബോര്‍ഡിന്റെ വാദം.
ഇവരുടെ ഹര്‍ജി സ്വീകരിച്ച സുപ്രീംകോടതി ജെല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ നല്കിയ ഉറപ്പിന്മേല് പാലമേടിലും പ്രസിദ്ധമായ അളഗനല്ലൂരിലും ജല്ലിക്കെട്ട് നടത്തി.
അടുത്ത പേജ്- മരമടി എന്ന കാളയോട്ട മത്സരം
PRO
മരമടി എന്ന കാളയോട്ട മത്സരം
കേരളത്തില്‍ നെല്‍കൃഷിയുമായി ബന്ധപ്പെട്ട കാളയോട്ട-പോത്തോട്ട മത്സരമാണ് മരമടി. പോത്തോട്ടം, കാളപ്പൂട്ട് എന്നീ പേരുകളിലും ഇതറിയപ്പെടുന്നു. പത്തനംതിട്ടയിലെ ആനന്ദപ്പള്ളി, പാലക്കാടിലെ കോട്ടായി, ചിതലി എന്നീ സ്ഥലങ്ങളിലാണ് പ്രധാനമായും ഇത് നടക്കുന്നത്.
ഉഴുതുമറിച്ച വയലുകളാണ് ആണ് മരമടിയുടെ സ്റ്റേഡിയം. നുകം വച്ചു കെട്ടിയ രണ്ടു കാളകളും അവയെ നിയന്ത്രിക്കുന്ന മൂന്ന് ആളുകളും ചേര്‍ന്നതാണ് കാളകളെ ഇളനീര് കൊണ്ട് അഭിഷേകം ചെയ്തശേഷം കൂട്ടിക്കെട്ടി വയലിറക്കുന്നു. ഒരോ മൃഗങ്ങള്‍ക്കും ഒരു പോത്തോട്ടക്കാരനുണ്ടായിരിക്കും. അയാള്‍ മൃഗവുമായി ബന്ധിപ്പിക്കുന്ന ഒരു പലകയില്‍ നിന്ന് സഞ്ചരിക്കുന്നു.