ചൈനീസ് ഓപ്പണ്‍: സൈനയും കശ്യപും പുറത്തായി

വെള്ളി, 15 നവം‌ബര്‍ 2013 (15:39 IST)
PRO
ചൈനീസ് ഓപ്പണ്‍ ഷട്ടില്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് നിരാശ. ടൂര്‍ണമെന്റിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന സൈനയും പാരിപ്പള്ളി കശ്യപും പുറത്തായി.

വനിതാ സിംഗിള്‍സില്‍ രണ്ടാം റൗണ്ടിലാണ് സാനിയയുടെ പോരാട്ടം അവസാനിച്ചത്. ചൈനയുടെ സുയുവാണ് സൈനയെ അട്ടിമറിച്ചത്.

മൂന്ന് സെറ്റ് നീണ്ടപോരാട്ടത്തില്‍ 21-16, 15-21, 17-21 നാണ് സൈന അടിയറവ് പറഞ്ഞത്.പുരുഷ സിംഗിള്‍സിന്റെ ആദ്യറൗണ്ടില്‍ കശ്യപ് ജപ്പാന്റെ കെന്റോമൊമോട്ടയുടെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍വി വഴങ്ങിയത്.

സ്കോര്‍: 11-21, 12-21.

വെബ്ദുനിയ വായിക്കുക