ചൈനയ്ക്ക് സ്വര്‍ണം ആറ്‌, ലക്‍ഷ്യം 10/10

ബുധന്‍, 20 ജൂലൈ 2011 (12:09 IST)
ലോക അക്വാട്ടിക് ചാമ്പ്യന്‍‌ഷിപ്പില്‍ ചൈന ഒന്നാം സ്ഥാനത്ത്. ഇതുവരെ ചൈനയുടെ സ്വര്‍ണനേട്ടം ആറായി. ഡൈവിംഗില്‍ ഇതുവരെ പൂര്‍ത്തിയായ എല്ലാ ഇനങ്ങളിലും ചൈന സ്വര്‍ണം നേടി.

ഡൈവിംഗില്‍ ആറിനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് സ്വര്‍ണവും രണ്ട് വെള്ളിയും കരസ്ഥമാക്കിയാണ് ചൈന മുന്നേറുന്നത്. ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയ ജര്‍മനിയാണ് രണ്ടാംസ്ഥാനത്ത്.

അതേസമയം, സിംക്രണൈസ്ഡ് നീന്തലില്‍ റഷ്യ ഒന്നാം സ്ഥാനത്താണ്. ഇതേവരെ പ്രഖ്യാപിക്കപ്പെട്ട മൂന്ന് സ്വര്‍ണവും റഷ്യയ്ക്കാണ്. മൂന്നിനത്തിലും ചൈനയ്ക്കാണ് വെള്ളി.

വെബ്ദുനിയ വായിക്കുക