ചെസ്‌ താരം ഡി കെ ചോപ്രയ്ക്ക്‌ ആജീവനാന്ത വിലക്ക്

ചൊവ്വ, 25 ജൂണ്‍ 2013 (17:05 IST)
PRO
PRO
ഇന്ത്യന്‍ ചെസ്‌ താരം ഡി കെ ചോപ്രയ്ക്ക്‌ ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഓള്‍ ഇന്ത്യ ചെസ്‌ ഫെഡറേഷനാണ് ഡല്‍ഹി ചെസ്‌ താരം ഡി കെ ചോപ്രയ്ക്ക്‌ ആജീവനാന്ത വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ചോപ്രയുടെ പെരുമാറ്റദൂഷ്യമാണു വിലക്കെര്‍പ്പെടുത്താന്‍ കാരണം. സഹകളിക്കാര്‍ക്കും മറ്റും സ്ഥിരം തലവേദനയായിരുന്നു ചോപ്ര. പ്രസിഡന്റ്‌ ജെ സി ഡി പ്രഭാകറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഫെഡറേഷന്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണു ചോപ്രയെ വിലക്കാനുള്ള തീരുമാനം വന്നത്.

ചോപ്രയ്ക്കെതിരെ ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണു നടപടിയെന്ന് ചെസ് ഫെഡറേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. വേള്‍ഡ് ചെസ് ചാമ്പ്യന്‍സ് ഷിപ്പ് നവംബര്‍ 6 മുതല്‍ 26 വരെയാണ്. ഇന്ത്യയുടെ അഭിമാനതാരമായ വിശ്വാനാഥ് ആനന്ദും മഗ്നെസ് കാള്‍സണുമാണ് ഏറ്റെമുട്ടുന്നത്.

വെബ്ദുനിയ വായിക്കുക