ചെല്‍‌സി എഫ് എ കപ്പ് ക്വാര്‍ട്ടറില്‍

വ്യാഴം, 28 ഫെബ്രുവരി 2013 (16:54 IST)
PRO
PRO
നിലവിലെ ചാംപ്യന്‍മാരായ ചെല്‍സി എഫ്എ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. മിഡില്‍സ്‌ബ്രോയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ചെല്‍സി ക്വാര്‍ട്ടറില്‍ കടന്നത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ക്വാര്‍ട്ടറില്‍ ചെല്‍സിയുടെ എതിരാളി.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ റാമിയേഴ്‌സും വിക്ടര്‍ മോസസുമാണ് ചെല്‍സിയ്ക്കു വേണ്ടി ഗോളുകള്‍ നേടിയത്. ഞായറാഴ്ച പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് എതിരില്ലാത്ത രണ്ട് ഗോളിന് പരാജയപ്പെട്ട ചെല്‍സി, ടീമില്‍ എട്ടു മാറ്റങ്ങളുമായാണ് കളിക്കാനിറങ്ങിയത്. 51ആം മിനിറ്റില്‍ റാമിയേഴ്‌സ് മിഡില്‍സ്‌ബ്രോയുടെ ഗോള്‍വല ചലിപ്പിച്ചു. മോസസ് രണ്ടാം ഗോള്‍ നേടി.

എഫ്എ കപ്പില്‍ അഞ്ചു തവണ കിരീടം നേടിയ ചരിത്രമുള്ള ചെല്‍സി മറ്റൊരു കിരീട വിജയത്തോടെ തിരിച്ചടികള്‍ക്ക് വിരാമമിടാന്‍ ഒരുങ്ങുകയാണ്.

വെബ്ദുനിയ വായിക്കുക