ദേശീയ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ നാല്റെക്കോഡുകള്‍ കൂടി. പുരുഷന്മാരുടെ 83 കിലോഗ്രാം വിഭാഗത്തില്‍ റെയില്‍വെ താരം കെ. ഗോവിന്ദരാജ് മൂന്നു ദേശീയറെക്കോഡുകള്‍ കുറിച്ചു. സ്ക്വാട്ടില്‍ 335കിലോഗ്രാമും, ഡെഡ്ലിഫ്റ്റില്‍ 312.50കിലോഗ്രാമും, ടോട്ടലില്‍ 845കിലോഗ്രാമും ഉയര്‍ത്തി മൂന്ന്ഇനങ്ങളിലും ഗോവിന്ദരാജ് റെക്കോഡ് നേടുകയായിരുന്നു.