ഗോള്‍ഫ് കോഴ്‌സ് ഏറ്റെടുത്ത് ഗോള്‍ഫ് അക്കാദമിയാക്കും; സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ
ശനി, 30 നവംബര്‍ 2013 (10:06 IST)
PTI
തലസ്ഥാനത്തെ ഗോള്‍ഫ് കോഴ്‌സ് ഏറ്റെടുത്ത് ഗോള്‍ഫ് അക്കാദമിയാക്കുമെന്ന് സ്‌പോര്‍ട്‌സ് അതോറിട്ടി ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ ജിജി തോംസണ്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജനവരി ഒന്നുമുതല്‍ ഗോള്‍ഫ് കോഴ്‌സിന്റെ പ്രവര്‍ത്തനം ഏറ്റെടുക്കണമെന്നാണ് 'സായി'യുടെ ആഗ്രഹം. ഇതിനുള്ള നിയമതടസങ്ങള്‍ മാറ്റാന്‍ കേരള സര്‍ക്കാരും ഗോള്‍ഫ്ക്ലബ് ഭാരവാഹികളും സായിയും ചേര്‍ന്ന് സുപ്രീംകോടതിയില്‍ ക്രിസ്മസിന് മുമ്പ് അപേക്ഷ നല്‍കും. ഗോള്‍ഫ് കോഴ്‌സ് ഏറ്റെടുക്കുന്നതിലൂടെ കേരളത്തില്‍ സ്‌പോര്‍ട്‌സ് ടൂറിസം എന്ന പുതിയ വിനോദസഞ്ചാരമേഖല സൃഷ്ടിക്കാനും സായി ഉദ്ദേശിക്കുന്നുണ്ട്.
ഇതോടൊപ്പം കോഴിക്കോട്ട് ഫുട്‌ബോള്‍ അക്കാദമി ആരംഭിക്കുന്നതിനും മൂന്നാറിലെ ഹൈ ആള്‍ട്ടിറ്റിയൂഡ് പരിശീലന കേന്ദ്രം ഏറ്റെടുക്കുന്നതിനുംതീരുമാനിച്ചിട്ടുണ്ടെന്ന് ജിജി തോംസണ്‍ പറഞ്ഞു.