ഖത്തര്‍ ഓപ്പണില്‍ നദാല്‍ വീണു!

Webdunia
ശനി, 7 ജനുവരി 2012 (15:09 IST)
ഖത്തര്‍ ഓപ്പണ്‍ ടെന്നിസില്‍ സ്പാനിഷ് താരം റാഫേല്‍ നദാലിന് പരാജയം. ഫ്രഞ്ച് താരം ഗേല്‍ മോണ്‍ഫില്‍സാണു നദാലിനെ തകര്‍ത്തത്.

ഗേല്‍ 6-3, 6-4 എന്നീ സെറ്റുകള്‍ക്കാണ് നദാലിനെ പരാജയപ്പെടുത്തിയത്.

നദാല്‍ പരാജയപ്പെട്ടതോടെ ഖത്തറില്‍ ഫ്രഞ്ച് ഫൈനലിനു വഴിയൊരുങ്ങി. ഫ്രഞ്ച് താരം ജോ വില്‍ഫ്രഡ് സോംഗ ഫൈനലിനു യോഗ്യത നേടിയിരുന്നു. സെമിഫൈനലില്‍ നിന്നു പരുക്കുമൂലം റോജര്‍ ഫെഡറര്‍ പിന്‍മാറിയതിനാല്‍ ആണ് സോംഗ ഫൈനലില്‍ കടന്നത്.