കാള്‍സന്‍ ആനന്ദിനെ തോ‌പ്പിച്ചു

വെള്ളി, 31 ജനുവരി 2014 (13:11 IST)
PRO
ഗ്രാന്‍ഡ്‌ മാസ്റ്റേഴ്സ്‌ ചെസിന്റെ റാപ്പിഡ്‌ വിഭാഗത്തില്‍ വിശ്വനാഥ് ആനന്ദിന് തോല്‍‌വി. ലോക ചാംപ്യനായ നോര്‍വെയുടെ മാഗ്നസ്‌ കാള്‍സണ്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിനെ റെറ്റി ഓപ്പണിങ്ങില്‍ ഇരുപത്തിയൊന്നാമത്തെ നീക്കത്തില്‍ തോല്‍പിച്ചു.

എന്നാല്‍ ഇറ്റലിയുടെ ഫാബിയാനോ കരുവാന കാള്‍സനെ സിസിലിയന്‍ ഡിഫന്‍സില്‍ 35-മത് നീക്കത്തില്‍ അട്ടിമറിച്ചു. ഇനി ക്ലാസിക്‌ ചെസില്‍ ഗ്രാന്‍ഡ്‌ മാസ്റ്റര്‍മാര്‍ ഏറ്റുമുട്ടും.

വെബ്ദുനിയ വായിക്കുക