ഇന്ത്യന്‍ കായികരംഗത്ത് വിദേശ കോച്ചുമാരെ വരുത്തിയിട്ട് കാര്യമില്ലെന്ന് മുന്‍ ഇന്ത്യന്‍ ഹോക്കി നായകന് ധന്‍രാജ് പിള്ളൈ പറഞ്ഞു. വിദേശ കോച്ചുകളെയല്ല ഇന്ത്യയില്‍ തന്നെയുള്ള പരിശീലകരെ മികവുറ്റവരാക്കി മാറ്റിയെടുക്കുകയാണ് വേണ്ടതെന്നും ധന്‍രാജ് പറഞ്ഞു.
നമ്മുടെ രാജ്യം ആഭ്യന്തര കോച്ചുകളുടെ വില മനസിലാക്കിയിട്ടില്ലെന്നും വിദേശികളുടെ പുറകെ പോവുകയാണ് അത് കൊണ്ട് ഒരു പ്രയോജനം ലഭിക്കുന്നില്ലെന്നും ധന്‍രാജ് പറയുന്നു. വിദേശകോച്ചുമാര്ക്കായി ലക്ഷകണക്കിന് തുകയാണ് നഷ്ടപ്പെടുത്തുന്നതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
പദ്മശ്രീയും രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്ക്കാരവും നേടിയ ധന്‍രാജ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ മാനേജരുമാണ്.