കളിതിരിഞ്ഞു, കല്‍മാഡി കളത്തിനു പുറത്ത്

തിങ്കള്‍, 24 ജനുവരി 2011 (17:00 IST)
PRO
PRO
കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് സംഘാടക സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് സുരേഷ് കല്‍മാഡിയെ നീക്കി. സംഘാടക സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് ലളിത് ഭാനോട്ടിനെയും നീക്കിയിട്ടുണ്ട്. കേന്ദ്ര കായിക മന്ത്രി അജയ് മാക്കനാണ് ഇക്കാര്യം അറിയിച്ചത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടകസമിതിയില്‍നിന്ന് അധ്യക്ഷന്‍ സുരേഷ് കല്‍മാഡിയെയും സെക്രട്ടറി ജനറല്‍ ലളിത് ഭാനോട്ടിനെയും പുറത്താക്കാനാവില്ലെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘാടക സമിതിയുണ്ടാക്കിയത്. സംഘാടക സമിതിയുടെ പ്രവര്‍ത്തനത്തില്‍ ഇടപെടാനാവില്ലെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

അതേസമയം, കല്‍മാഡിയെ മാറ്റാത്തതിനാല്‍ അന്വേഷണത്തിന് പലവിധത്തില്‍ തടസ്സമുണ്ടാക്കുന്നതായി സി ബി ഐ ഉദ്യോഗസ്ഥര്‍ പരാതിപ്പെട്ടിരുന്നു. ഇതെതുടര്‍ന്നാണ് ഇപ്പോള്‍ നടപടിയുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്ദുനിയ വായിക്കുക