ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സാനിയയും സോംദേവും പുറത്തായി

Webdunia
ചൊവ്വ, 18 ജനുവരി 2011 (11:27 IST)
PRO
PRO
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് സിംഗിള്‍സില്‍ നിന്ന് ഇന്ത്യയുടെ സാനിയ മിര്‍സയും സോംദേവ് ദേവ് വര്‍മനും ആദ്യഘട്ടത്തില്‍ത്തന്നെ തോറ്റുപുറത്തായി. മുന്‍ ലോക വനിതാ ഒന്നാം നമ്പര്‍ ജസ്റ്റിന്‍ ഹെനിനാണ് സാനിയയെ പരാജയപ്പെടുത്തിയത്. 7-5, 6-3, 6-1 എന്നീ സെറ്റുകള്‍ക്കാണ് സാനിയ പരാജയപ്പെട്ടത്.

സ്പാനിഷ് താരം ടോമി റോബ്രഡൊയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് സോംദേവിനെ പരാജയപ്പെടുത്തിയത്. 7-6, 6-3, 6-4 എന്നീ സെറ്റുകള്‍ക്കാണ് സോംദേവ് കീഴടങ്ങിയത്.

രണ്ടാംസീഡ് റോജര്‍ ഫെഡററും മൂന്നാം സീഡ് നൊവാക് ദ്യോകോവിച്ചും രണ്ടാംറൗണ്ടില്‍ കടന്നു.