ഓസ്ട്രേലിയന്‍ ഓപ്പണ്‍: ഷറപ്പോവ ക്വാര്‍ട്ടറില്‍

തിങ്കള്‍, 21 ജനുവരി 2013 (17:03 IST)
PTI
PTI
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സിന്റെ ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരം റഷ്യയുടെ മരിയ ഷറപ്പോവ പ്രവേശിച്ചു. ബല്‍ജിയത്തിന്റെ കിര്‍സ്റ്റേന്‍ ഫ്ലിപ്കെന്‍സായിരുന്നു ഷറപ്പോവയുടെ എതിരാളി. റഷ്യയുടെ തന്നെ കത്രീന മകറോവയോടാണ് ഷറപ്പോവ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക.

അതേസമയം, നൊവാക്‌ ജോക്കോവിച്ച്‌, സ്പെയിനിന്റെ ഡേവിഡ്‌ ഫെറര്‍, ചെക്‌ താരം തോമസ്‌ ബെഡ്‌റിച്ച്‌ എന്നിവര്‍ പുരുഷവിഭാഗം സിംഗിള്‍സിന്റെ ക്വാര്‍ട്ടറില്‍ എത്തി. ജപ്പാന്‍ താരം കി നിഷികോറി യെ നേരിട്ടുള്ള സെറ്റുകള്‍ക്കു തകര്‍ത്താണ്‌ സ്പാനിഷ്‌ താരം ഡേവിഡ്‌ ഫെറര്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്‌.

ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്സണെ തകര്‍ത്താണ് റിപ്പബ്ലിക്കിന്റെ തോമസ്‌ ബെഡ്‌റിച്ച്‌ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്‌. ആദ്യമായാണ്‌ ബെഡ്‌റിച്ച്‌ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ അവസാന എട്ടില്‍ സ്ഥാനം പിടിക്കുന്നത്‌.

വെബ്ദുനിയ വായിക്കുക