ഒളിമ്പിക് കമ്മിറ്റിയില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷ: കായികമന്ത്രി

വ്യാഴം, 14 മാര്‍ച്ച് 2013 (17:09 IST)
PRO
ഇന്ത്യയെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കുന്നതിനെപ്പറ്റി ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുമായി ചര്‍ച്ച നടത്താന്‍ എപ്പോഴും താന്‍ ഒരുക്കമാണെന്ന് കേന്ദ്ര കായികമന്ത്രി ജിതേന്ദ്രസിംഗ്.

കഴിഞ്ഞ ഡിസംബറിലാണ് ഐഒഎ ഇന്ത്യയെ സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസം മന്ത്രിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ട് ഐഒസിയില്‍നിന്ന് കത്ത് വന്നിരുന്നു. ഐഒസിയില്‍ തിരിച്ചെത്തുമെന്ന് ഇനി തനിക്ക് പ്രതീക്ഷയുണ്ടെന്നും മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക