ഒളിമ്പിക്‍സിനു ഗേ തയ്യാറായി

Webdunia
PROPRO
ലോക ചാമ്പ്യന്‍ ടൈസണ്‍ ഗേ ഒളിമ്പിക്‍സിനുള്ള അമേരിക്കന്‍ ട്രയല്‍‌സില്‍ വീണ്ടും 10 സെക്കന്‍ഡില്‍ താഴെ 100 മീറ്റര്‍ ദൂരം ഓടിയെത്തി. കാറ്റിന്‍റേ സഹായത്തില്‍ ലോക റെക്കോഡിലും മികച്ച സമയമായിരുന്നു ഗെ കുറിച്ചത്. 9.68 സെക്കന്‍ഡ്.

ഞായറാഴ്ചയാണ് ട്രയല്‍‌സിലെയും കരിയറിലെയും മികച്ച സമയം കുറിച്ചത്. ഇത് അമേരിക്കയുടെ ഒളിമ്പിക് മെഡല്‍ ലോക റെക്കോഡ് സ്വപ്‌നങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. 100 മീറ്ററില്‍ ലോക റെക്കോഡ് ഉള്ള ഈ ജമൈക്കന്‍ വംശജന്‍ നേരത്തെ കാറ്റിന്‍റെ സഹായത്തോടെ കുറിച്ച 9.72 സെക്കന്‍ഡായിരുന്നു മികച്ച സമയം.

ഒളിമ്പിക്‍സിനുള്ള ആദ്യ ടീമില്‍ തന്നെ ഈ റെക്കോഡ് ഗേയ്‌ക്ക് സ്ഥാനം നല്‍കും. 4.1 മീറ്റര്‍ ഒരു സെക്കന്‍ഡില്‍ ഈ ലോക താരം താണ്ടൂന്നതായിട്ടാണ് കണക്ക്. കാറ്റിന്‍റേ സഹായത്തോടെ ആണെങ്കിലും സെക്കന്‍ഡില്‍ 2.0 മീറ്റര്‍ താണ്ടുന്നതാണ് റെക്കോഡായി കണക്കാക്കുന്നത്.

ഏത് കാലാവസ്ഥയിലെയും മികച്ച പ്രകടനത്തില്‍ ബാര്‍ബഡോസിന്‍റെ ഒബദേല്‍ തോം‌സണ്‍ കാറ്റിന്‍റെ പിന്തുണയില്‍ 1996 ല്‍ 9.69 സെക്കന്‍ഡില്‍ 100 മീറ്റര്‍ താണ്ടിയിരുന്നു. 9.80 സെക്കന്‍ഡില്‍ വാള്‍ട്ടര്‍ ഡിക്സും 9.84 സെക്കന്‍ഡില്‍ ഡാര്‍വിസ് പാറ്റണും കുറിച്ചതാണ് ഇതിനു മുമ്പ് കാറ്റിന്‍രെ സഹായത്താല്‍ കുറിച്ച മികച്ച സമയങ്ങള്‍.