ഒരു ഫുട്ബോള്‍ ലോകകപ്പിന് ഇന്ത്യയും ആതിഥ്യം വഹിക്കും!
വ്യാഴം, 13 ജൂണ്‍ 2013 (15:31 IST)
PRO
17 വയസിനു താഴെ പ്രായമുള്ളവര്‍ക്കുള്ള ഫുട്ബോള്‍ ലോകകപ്പിനായി ഇന്ത്യ അവകാശവാദം ഉന്നയിക്കും. മത്സരങ്ങള്‍ നടത്താനുള്ള ഫിഫയുടെ നിബന്ധനകള്‍ ഇന്നു ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ മത്സരം നടത്താനുള്ള ശുപാര്‍ശയും യോഗം അംഗീകരിച്ചു.
ലോകകപ്പിന് അതിഥ്യം വഹിക്കാനുള്ള അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ ശ്രമങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ത്യയ്ക്കൊപ്പം ദക്ഷിണാഫ്രിക്ക, ഇന്‍ഡൊനേഷ്യ, അയര്‍ലാന്‍ഡ്, ഉസ്ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളും ലോക കപ്പിനായി ശ്രമിക്കുന്നുണ്ട്.
നികുതി ഒഴിവാക്കല്‍, സുരക്ഷ, വിസ, വിദേശ നാണയ കൈമാറ്റം തുടങ്ങി ഫിഫ മുന്നോട്ടുവച്ച ഉപാധികള്‍ക്കാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ചിരിക്കുന്നത്.ഈ അംഗീകാരം ലഭിച്ചാല്‍ മാത്രമെ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് ഫിഫയെ സമീപിക്കാന്‍ കഴിയുകയുള്ളു.