ഒന്നാമനായി, മുങ്ങി, ഒടുവില്‍ അയോഗ്യന്‍!

Webdunia
വെള്ളി, 20 ജനുവരി 2012 (21:08 IST)
ലുധിയാനയില്‍ നടക്കുന്ന ദേശീയ സ്കൂള്‍ മീറ്റില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഫൈനലില്‍ ഒന്നാമതെത്തിയ പഞ്ചാബിന്‍റെ ജോവാന്‍ സിംഗിനെ അയോഗ്യനാക്കി. നാഡയുടെ പരിശോധനയില്‍ നിന്ന് മുങ്ങിയതിനാണ് നടപടി.

ഒന്നാമതായി ഫിനിഷ്‌ ചെയ്ത ജോവാന്‍ സിംഗിനടുത്തേക്ക് പരിശോധനയ്ക്കായി നാഡ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് പരുക്കേറ്റെന്ന രീതിയില്‍ മുടന്തിനടന്നതിന് ശേഷം ഓടിമറഞ്ഞത്. ജോവാന്‍ സിംഗിന് രക്ഷപ്പെടാനായി ചിലര്‍ വഴിയൊരുക്കിയെന്നും ആരോപണമുണ്ട്.