ഐ ലീഗ് ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളിന് ജയം

തിങ്കള്‍, 25 നവം‌ബര്‍ 2013 (17:46 IST)
PRO
ഐ ലീഗ് ഫുട്‌ബോളില്‍ ഈസ്റ്റ് ബംഗാളിന് ജയം. മോഹന്‍ ബഗാനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഈസ്റ്റ്ബംഗാള്‍ കീഴടക്കിയത്.

ദേശീയ താരം ലാല്‍റിന്‍ഡ്ക രാല്‍തെയുടെ കിടയറ്റ ഗോളാണ് ഈസ്റ്റ് ബംഗാളിന് ജയം സമ്മാനിച്ചത്. ഇരു ടീമുകള്‍ക്കും വലിയ ഗോളവസരങ്ങളൊന്നും തുറന്നു കിട്ടാതിരുന്ന മത്സരത്തിന്റെ 73മത്തെ മിനിറ്റിലായിരുന്നു ഗോള്‍.

ആറു കളികളില്‍ നിന്ന് പത്ത് പോയന്റുള്ള ഈസ്റ്റ് ബംഗാള്‍ ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. ഒന്‍പത് കളികളില്‍ നിന്ന് പത്ത് പോയിന്റുള്ള ബഗന്‍ ഒന്‍പതാം സ്ഥാനത്തേയ്ക്ക് താഴ്ന്നു.

വെബ്ദുനിയ വായിക്കുക