ഐഎസ്എസ്എഫ് ലോകകപ്പില്‍ ലജ്ജാ ഗോസ്വാമിക്ക് വെള്ളി മെഡല്‍

വ്യാഴം, 11 ജൂലൈ 2013 (16:51 IST)
PTI
PTI
ഐഎസ്എസ്എഫ് ലോകകപ്പില്‍ ഇന്ത്യന്‍ താരം ലജ്ജാ ഗോസ്വാമി വെള്ളി മെഡല്‍ നേടി. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ വിഭാഗത്തിലാണ് ലജ്ജാ ഗോസ്വാമി മെഡല്‍ നേട്ടം കൈവരിച്ചത്.

2010ലെ കോമണ്‍ത്ത് വെല്‍ത്ത് ഗെയിംസിലും ലജ്ജാ ഗോസ്വാമി വെളളി നേടിയിരുന്നു. 24 വയസ്സുകാരിയായ ലജ്ജാ ഗോസ്വാമി ഗുജറാത്തിലെ ആനന്ദ് ജില്ലക്കാരിയാണ്. ലജ്ജാ നിരവധി തവണ ദേശീയ ചാമ്പ്യന്‍ഷിപ്പുകളില്‍ ജേതാവായിട്ടുണ്ട്.

ഐഎസ്എസ്എഫ് ലോകകപ്പിന്റെ ഫൈനലില്‍ 454 പോയന്റോടെയാണ് ലജ്ജാ ഗോസ്വാമി രണ്ടാം സ്ഥാനം നേടിയത്. 459.1 പോയന്റ് നേടിയ ഇറ്റലിയുടെ പെട്രാ സുബളാഷിങ്ങിനാണ് സ്വര്‍ണ്ണം. നോര്‍വേയുടെ മെലിന് വെസ്‌റ്റേഹിമിനാണ് വെങ്കലം.

ഐഎസ്എസ്എഫ് ലോകകപ്പ് സ്‌പെയിനിലെ ഗ്രാനഡയിലാണ് നടക്കുന്നത്.

വെബ്ദുനിയ വായിക്കുക