ഏഷ്യാ കപ്പ്: ഇന്ത്യ കുതിക്കുന്നു

FILEFILE
ഷാരൂഖാന്‍റെ ‘ചക്‌ ദേ ഇന്ത്യ’ കണ്ട ഇന്ത്യന്‍ ഹോക്കി ടീം ആവേശത്തോടെയാണ്‌ ഏഷ്യാകപ്പ്‌ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ ആദ്യ മത്സരത്തിന്‌ ഇറങ്ങിയത്‌. കരുത്തരായ ചൈനയെ വീഴ്ത്തി ആതിഥേയരായ ഇന്ത്യ ശക്തമായ മുന്നേറ്റമാണ്‌ കുറിച്ചത്‌.

പ്രതിരോധനിരയിലെ പോരാളിയായ ദിലീപ്‌ ടിര്‍ക്കിയിലൂടെയാണ്‌ ചൈനക്ക്‌ എതിരായ വിജയഗോള്‍ ഇന്ത്യ നേടിയത്‌. ആയിരങ്ങള്‍ തടിച്ചുകൂടിയ വേദിയില്‍ നിരവധി അവസരങ്ങള്‍ ഇന്ത്യ നഷ്ടമാക്കുകയും ചെയ്തു. ചൈനയെ ഇന്ത്യ 1-0ന്‌ തോല്‍പ്പിച്ചപ്പോള്‍ ദക്ഷിണകൊറിയ ശ്രീലങ്കയെ 12-2നും മലേഷ്യ സിങ്കപ്പൂരിനെ 8-0നും പാകിസ്താന്‍ ഹോങ്കോങ്ങിനെ 6-1നും ബംഗ്ലാദേശ്‌ തായ്‌ലന്‍റിനെ 13-0നും തകര്‍ത്തു.

ചൈനയുടെ പ്രതിരോധത്തിന്‍റെ വന്‍മതില്‍ നിരവധി തവണ തുളച്ച്‌ കടക്കാന്‍ ഇന്ത്യന്‍ മുന്നേറ്റ നിരക്ക്‌ കഴിഞ്ഞത്‌ രാജ്യത്തിന്‌ വരും കളികളിലും പ്രതീക്ഷ നല്‍കുന്നു. നാല്‌ നിര്‍ണായക അവസരങ്ങള്‍ ഇന്ത്യക്ക്‌ നഷ്ടമായത്‌ നിര്‍ഭാഗ്യം കൊണ്ട്‌ മാത്രമാണ്‌.ടൂര്‍ണമെന്‍റില്‍ കിരീടം നിലനിര്‍ത്താനാവുമെന്ന ഉറച്ച പ്രതീക്ഷയിലാണ്‌ ഇന്ത്യന്‍ കോച്ച്‌ ജാക്വിം കാര്‍വാലോ.

വെബ്ദുനിയ വായിക്കുക