ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ്: അഞ്ച് മലയാളികള്‍ക്ക് സ്വര്‍ണം
ബുധന്‍, 16 മെയ് 2012 (11:30 IST)
PRO
PRO
രാജസ്ഥാനിലെ ഉദയപൂരില്നടന്ന ഏഷ്യന്‍ പവര്‍ലിഫ്റ്റിംഗ് മത്സരത്തില്‍ ഇന്ത്യന്‍ ടീമംഗങ്ങളായ അഞ്ച് മലയാളിതാരങ്ങള്‍ സ്വര്‍ണവും രണ്ടുപേര്‍ വെള്ളിയും നേടി. 43കിലോ സബ് ജൂനിയര്‍ വിഭാഗത്തില്‍ എം എസ് അക്ഷയ (വയനാട്), 43 കിലോ ജൂനിയര്‍ വിഭാഗത്തില്‍ കെ ബി സുമിത്ര (തൃശ്ശൂര്‍), 66 കിലോ ജൂനിയര്‍ വിഭാഗത്തില്‍ റൊണാള്‍ഡ് (എറണാകുളം), 66 കിലോ മാസ്റ്റേഴ്സ് വിഭാഗത്തില്‍ ഇ സി രാജന് (എറണാകുളം) എന്നിവര്‍ സ്വര്‍ണം നേടി.
എഴുപത്തിനാല് കിലോ മാസ്റ്റേഴ്സ് വിഭാഗത്തില്‍ സി എല്‍ ബിനു (തിരുവനന്തപുരം), എന്നിവരാണ് സ്വര്‍ണം നേടിയത്.
ടി കെ വികാസും (ആലപ്പുഴ), ടി രാമചന്ദ്രനും (തൃശൂര്‍) വെള്ളി നേടി.