ഇന്ത്യയുടെ ടെന്നീസ് താരം സോംദേവ് ദേവവര്‍മ്മന്‍ എടിപി റാങ്കിംഗില്‍ വന്‍ കുതിച്ചുചാട്ടം നടത്തി. കരിയറിലെ ഏറ്റവും മികച്ച പ്രകടനവുമായി സോംദേവ് 80 ആം സ്ഥാനത്തെത്തി. 30 സ്ഥാനങ്ങള്‍ മറികടന്നാണ് സോംദേവ് ഈ നേട്ടം കൈവരിച്ചത്.
ഡബിള്‍സില്‍ ഇന്ത്യയുടെ മഹേഷ് ഭൂപതി അഞ്ചാം സ്ഥാനത്തും ലിയാണ്ടര്‍ പേസ് ആറാം സ്ഥാനത്തുമാണ്. ഇന്ത്യയുടെ കരണ്‍ റാസ്റ്റോഗി 328 ആം സ്ഥാനത്താണ്.
ഇന്ത്യന്‍ വനിതാ ടെന്നീസ് താരം സാനിയ മിര്‍സയുടെ റാങ്കിംഗില്‍ മാറ്റമില്ല.സാനിയ സിംഗിള്‍സില്‍ 135ആമതും ഡബിള്‍സില്‍ 66ആമതുമാണ്. ഇന്ത്യയുടെ പൂജശ്രീ വെങ്കടേശ 20 സ്ഥാനം മെച്ചപ്പെടുത്തി 514 ആം സ്ഥാനത്തെത്തി.